കൊച്ചി: വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് കലാ - സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പ്രതിഭകൾക്കുള്ള കേരള മാപ്പിള കലാഭവൻ്റ 2023 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാപ്പിള ഗാന രത്ന പുരസ്കാരത്തിന്
അഷ്റഫ് പയ്യന്നൂർ, ഇശൽ രത്ന പുരസ്കാരത്തിന് സുചിത്ര നമ്പ്യാർ ,നവരത്ന തൂലിക പുരസ്കാരത്തിന് നസീറ ബക്കർ എന്നിവർ അർഹരായി .സാമൂഹ്യ സേവന ജ്യോതി പുരസ്കാരം - പി എം എ സലാം ,സാമൂഹ്യ സേവന പ്രതിഭ പുരസ്കാരം - സാബു പരിയാരത്ത് ,ജമാൽ തച്ചവള്ളത്ത് , അമൃത സന്ദേശ പുരസ്കാരം - റഫീഖ് യൂസഫ് എന്നിവർക്കും , സംഗീത ശ്രേഷ്ഠ -ഹംസ വളാഞ്ചേരി, ത്രിപുട തരംഗ സമ്മാൻ - മുജീബ് മലപ്പുറവും, പൂവച്ചൽ ഖാദർ ഏകതാ സമ്മാൻ പുരസ്കാരത്തിന് ഷാജി ഇടപ്പള്ളി , നസീർ പള്ളിക്കൽ ,ബദറുദ്ദീൻ പാറന്നൂർ എന്നിവരും രാഷ്ട്ര സേവന പ്രതിഭ പുരസ്കാരത്തിന് അഷ്റഫ് വാവ്വാടും അർഹരായതായി സംഘാടക സമിതി ഭാരവാഹികളായ ബാവക്കുഞ്ഞ് , കെ ഉണ്ണികൃഷ്ണൻ ,അബ്ദുള്‍ ജമാൽ, സിന്ധു ഹരീഷ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ , താഹിർ ഇസ്മായിൽ ചങ്ങരംകുളം ,കാനേഷ് പൂനൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 4ന് കളമശ്ശേരി സീ പാർക്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും
കേരള മാപ്പിള കലാഭവൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് കലാ - സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പ്രതിഭകൾക്കുള്ള കേരള മാപ്പിള കലാഭവൻ്റ 2023 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
New Update
00:00/ 00:00