ഡോ.എസ്.ഗോപകുമാർ ആരോഗ്യ സർവകലാശാല റജിസ്ട്രാർ ആയി നിയമിച്ചു

ആരോഗ്യ സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ, ഗവേണിങ് കൗൺസിൽ എന്നിവയിൽ അംഗം, തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ ആർഎംഒ എന്നീ നിലകളിൽ ഡോ.ഗോപകുമാർ പ്രവർത്തിച്ചിട്ടുണ്ട്

author-image
Vishnupriya
New Update
s gop

ഡോ. എസ്. ഗോപകുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ റജിസ്ട്രാർ ആയി കണ്ണൂർ ഗവൺമെന്‍റ് ആയുർവേദ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനെ നിയമിച്ചു. ആരോഗ്യ സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ, ഗവേണിങ് കൗൺസിൽ എന്നിവയിൽ അംഗം, തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ ആർഎംഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ഗോപകുമാറിന് രണ്ട് എംഡിയും പിഎച്ച്ഡിയുമുണ്ട്.

ദേശീയ, രാജ്യാന്തര ശാസ്ത്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ.ഗോപകുമാർ ആരോഗ്യമേഖലയിലെ പ്രഭാഷകനും ലേഖകനുമാണ്. ആയുർവേദ സംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നാഷനൽ സർവീസ് സ്കീമിന്‍റെ മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് നേടിയ ഡോ.ഗോപകുമാർ, കേരള സർവകലാശാലയുടെ കലാ പ്രതിഭ പട്ടം രണ്ടു തവണ നേടി. കവിയും ഗാനരചയിതാവുമാണ്.

kerala medical university registrar