എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് തകര്‍ത്ത് എംവിഡി

നിരവധി അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുത്തു. വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ജെസിബിയില്‍ ഘടിപ്പിച്ച റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചു

author-image
Biju
New Update
roller

കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചിയില്‍ രാവിലെ മുതല്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിരവധി അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുത്തു. വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ജെസിബിയില്‍ ഘടിപ്പിച്ച റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചു. മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് കൊച്ചിയില്‍ റോഡ് റോളര്‍ ഉപയോഗിച്ച് എയര്‍ഹോണുകള്‍ നശിപ്പിച്ചത്.

എയര്‍ഹോണുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രത്യേക പരിശോധന നടത്തണമെന്നും പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം.

കാതടപ്പിക്കുന്ന ശബ്ദത്തില്‍ എയര്‍ ഹോണുകള്‍ മുഴക്കി അമിതവേഗതയില്‍ സഞ്ചരിച്ച 211 വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ സ്‌ക്വാഡ് പിടികൂടി. പിടികൂടിയ വാഹനങ്ങള്‍ക്ക് 448000 രൂപ പിഴയും ചുമത്തി. 6 ദിവസങ്ങളിലായി നടത്തിയ എയര്‍ ഹോണ്‍ പരിശോധനയിലാണ് ഈ വാഹനങ്ങളെല്ലാം പിടികൂടിയത്.