/kalakaumudi/media/media_files/qIZNgUL5y2JpG333Ok5b.jpg)
മുംബൈ : തോമസ് കെ. തോമസിനെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റേതാണു പ്രഖ്യാപനം. സംസ്ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ. തോമസിനെ അധ്യക്ഷനാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎല്‍എയാണു തോമസ് കെ. തോമസ്.
തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ ഇറങ്ങിത്തിരിച്ച പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പുതിയെ അധ്യക്ഷനെ എന്‍സിപി പ്രഖ്യാപിച്ചത്.
ശശീന്ദ്രന്‍ വിഭാഗവും തോമസിനെ പിന്തുണക്കുകയായിരുന്നു. സമവായത്തിന്റെ ഭാഗമായി പി.സി. ചാക്കോ, ശശീന്ദ്രന്‍, തോമസ് കെ. തോമസ് എന്നിവരുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.