സ്മാര്‍ട്ട് സിറ്റിയും സില്‍വര്‍ലൈനും കേരളത്തിന് ആവശ്യം: മുഖ്യമന്ത്രി

കിഫ്ബി വഴി 90,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

author-image
Prana
New Update
cm

സ്മാര്‍ട്ട് സിറ്റി, സില്‍വര്‍ലൈന്‍ പദ്ധതികളും വ്യവസായ ഇടനാഴികളും ദേശീയപാതാ വികസനവുമൊക്കെ ഭാവികേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനകാലഘട്ടത്തിന് അനുസൃതമായ പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍.
കിഫ്ബി വഴി 90,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുമായി കൂട്ടിചേര്‍ക്കപ്പെടുന്ന ഐടി കോറിഡോര്‍, കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള സില്‍വര്‍ ലൈന്‍ ഇത്തരം കാര്യങ്ങളെല്ലാം ഭാവി കേരളത്തിനായുള്ള ഈടുവയ്പുകളാണ്.
ഈയൊരു ഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം പോരാ, അവ സുസ്ഥിരമാകുക കൂടി വേണം എന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

smart city project cm pinarayivijayan silver line