പുതിയ പൊലീസ് മേധാവി; മനോജ് എബ്രഹാമിനോ, അജിത്കുമാറിനോ സാദ്ധ്യത

പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കും. ഈ പട്ടികയില്‍ നിന്നും മൂന്ന് പേരെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുക്കും. ഈ മൂന്ന് പേരില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയെ അന്തിമമായി തിരഞ്ഞെടുക്കുക.

author-image
Biju
New Update
gj

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 

30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആറ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിധിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ്ഗുപ്ത
മനോജ് എബ്രഹാം, സുരേഷ് രാജ്, എംആര്‍ അജിത് കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ വിശദാംശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 30 നാണ് നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. 

പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കും. ഈ പട്ടികയില്‍ നിന്നും മൂന്ന് പേരെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുക്കും. ഈ മൂന്ന് പേരില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയെ അന്തിമമായി തിരഞ്ഞെടുക്കുക. ഏപ്രില്‍ മാസം അവസാനമായിരിക്കും സര്‍ക്കാര്‍ കേന്ദ്രത്തിന് പട്ടിക കൈമാറുക.

adgp m r ajith kumar DGP manoj abraham