/kalakaumudi/media/media_files/2026/01/23/7d2191c6-6e00-49a7-b739-c2ec9686e15b-2026-01-23-10-28-36.jpeg)
കൊ​ച്ചി: ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​ ട്യൂ​ബ​ര്‍ സൂ​ര​ജ് പി​ഷാ​ര​ടി മ​രി​ച്ചു. ആ​ലു​വ ചൊ​വ്വ​ര സ്വ​ദേ​ശി​യാ​ണ് സൂരജ്.കഴിഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ 11.45ന് ​നെ​ടു​മ്പാ​ശേ​രി തി​രു​നാ​യ​ത്തോ​ട് ശി​വ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യി​ട​ഞ്ഞ​തി​നി​ടെ​യാ​ണ് സൂ​ര​ജിനു ച​വി​ട്ടേ​റ്റ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൂ​ര​ജ് കഴിഞ്ഞ രണ്ടു ദിവസം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ആ​ന​ക​ളു​ടെ മു​ന്‍​ഭാ​ഗ​ത്തു​നി​ന്നു മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.രാ​വി​ലെ ഒ​ന്‍​പ​തി​ന് അ​ഞ്ച് ആ​ന​ക​ള്‍ പ​ങ്കെ​ടു​ത്ത ശീ​വേ​ലി​യി​ല്‍ തി​ട​മ്പേ​റ്റി​യ ചി​റ​യ്ക്ക​ല്‍ ശ​ബ​രി​നാ​ഥ​ന്‍ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ആ​ന​പ്പു​റ​ത്ത് മൂ​ന്നു​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ആ​ന പെ​ട്ടെ​ന്ന് ഇ​ട​ഞ്ഞോ​ടി​യ​തോ​ടെ ഇ​തി​ല്‍ ഒ​രാ​ള്‍ താ​ഴെ വീ​ണു.ചെറിയ പരുക്കുകളോടെ ഇയാൾ രക്ഷപെട്ടു .ഈ ​ആ​ന വി​ര​ണ്ട​തോ​ടെ ഭ​യന്നു മ​റ്റൊ​രു ആ​ന കൂ​ടി ഓ​ടി.ഇതിനിടയിൽ ആനയുടെ മുൻപിൽ ഫോട്ടോ എടുത്തിരുന്ന സൂരജിനെ ആനആക്രമിക്കുക ആയിരുന്നു .സൂരജിന് പെട്ടന്ന് രക്ഷപ്പെടാൻ സാധിച്ചില്ല.ആന ഇടഞ്ഞതിനു ഇടയിൽ 19 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
