പാലക്കാട് തൃത്താലയിൽ നായയെ കണ്ട് വിരണ്ട ആന ഇടഞ്ഞു

പീച്ചിയിൽ ശിവൻ' എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്

author-image
Vineeth Sudhakar
New Update
IMG_2454

പാലക്കാട്: പാലക്കാട് തൃത്താല സെന്ററിൽ ​ ആനയിടഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ചു. 'പീച്ചിയിൽ ശിവൻ' എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്. വഴിമധ്യേ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയും ഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ തളച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. എന്നാൽ പണിമുടക്ക് ദിനമായതിനാൽ റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത്കൊണ്ട് വലിയൊരു അപകടം ഇല്ലാതാവുക ആയിരുന്നു .