/kalakaumudi/media/media_files/2026/02/23/img_2746-2026-02-23-21-13-07.jpeg)
വ്ലോ​ഗറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ബഷീർ ബഷിയുടെ മുൻ പങ്കാളിയായിരുന്നു നടിയും മോഡലുമായ ശ്രിയ അയ്യർ. ആദ്യ ഭാര്യ സുഹാനയ്ക്കുശേഷമാണ് ബഷീറിന്റെ ജീവിതത്തിലേക്ക് ശ്രിയ വന്നത്. എന്നാൽ ബഷീറിൽ നിന്നും കടുത്ത ശാരീരിക പീഡനം നേരിടേണ്ടി വന്നപ്പോൾ ആ ബന്ധം ശ്രിയ അവസാനിപ്പിക്കുകയായിരുന്നു. ബഷീറിനൊപ്പം കഴിഞ്ഞ കാലത്തെ കുറിച്ച് ശ്രിയ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഒരുപാട് ഫിസിക്കൽ അബ്യൂസ് അനുഭവിക്കേണ്ടി വന്നു.ബെൽറ്റ് വെച്ച് അടിക്കുമായിരുന്നു. കാലൊടിച്ചിട്ടുണ്ട്. പുറത്ത് വന്ന് പറഞ്ഞാൽ ആളുകൾ എങ്ങനെയാകും അത് സ്വീകരിക്കുകയെന്ന് കരുതി ഞാൻ ആദ്യം പുറത്ത് പറഞ്ഞില്ല. റിലേഷൻഷിപ്പിലാകുമ്പോൾ എന്താണ് ഏതാണെന്ന് അറിയാതെ നമ്മൾ ആളുകളെ ട്രസ്റ്റ് ചെയ്യും.കല്യാണം കഴിക്കും. കല്യാണം എന്നതിലേക്ക് വരുമ്പോഴാണ് വീട്ടുകാർ സമ്മതിക്കില്ല. മുസ്ലീമായ ഞാൻ വേറൊരു മതത്തിലുള്ള സ്ത്രീയെ വിവാ​ഹം കഴിക്കുകയാണെങ്കിൽ എന്റെ മതത്തിൽ നിന്നും ഞാൻ ഒതുക്കി വെക്കപ്പെടും എന്നെക്കെ പറയും. അങ്ങനൊരു സംഭവം ഹിന്ദു മതത്തിൽ ഇല്ല. അന്യമതത്തിലുള്ള ആളെ വിവാഹം കഴിച്ചാലും ഞങ്ങളുടെ മതം അയാളെ സ്വീകരിക്കും. അല്ലാതെ ഹിന്ദുവായി മാറാൻ നിർബന്ധിക്കില്ല.മുസ്ലീം മതത്തിൽ ആദ്യം മതത്തിനെ കുറിച്ച് പഠിക്കലാണ്. ശേഷം ഹിന്ദു മതത്തിൽ എത്ര ദൈവങ്ങളാണെന്ന് പറഞ്ഞ് നമ്മളെ തിരിക്കും. ലാസ്റ്റ് മതം മാറ്റം നിർബന്ധമാക്കും. നിക്കാഹ് കഴിക്കണം എന്ന രീതിയിലാക്കും. ഉച്ചത്തിൽ പറഞ്ഞാൽ അതൊരു ലവ് ജിഹാദ് ആയിരുന്നു. പക്ഷെ അതൊരു വിവാദ​ റിലേഷൻഷിപ്പ് ആക്കേണ്ടെന്ന് കരുതി ഞാൻ പുറത്ത് പറയാതെ പിന്മാറുകയായിരുന്നു.പിന്നീട് ഹിന്ദു ഐക്യവേദി കൊച്ചിയാണ് തട്ടമിട്ട് നടന്ന എന്നെ ആ റിലേഷൻഷിപ്പിൽ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ അവിടെ നിന്ന് എന്നെ പൊക്കിയെടുത്ത് ഫുഡ് അടക്കം തന്ന് സംരക്ഷിച്ചത്. ഉപദ്രവം കാരണം എന്റെ ശരീരം നീര് വെച്ച് വീക്കായിരുന്നു. അവർ എനിക്ക് ചികിത്സയും തന്നു എന്നാണ് ശ്രിയ പറഞ്ഞത്. ഇപ്പോഴിതാ ശ്രിയയുടെ തുറന്ന് പറച്ചിൽ വീണ്ടും വൈറലാകുന്ന സാ​ഹചര്യത്തിൽ ബഷീറിനെ കുറിച്ച് യുട്യൂബർ ഷെഫീന ബീവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഖുറാന് വിപരീതമായി പ്രവർത്തിക്കുന്നയാളാണ് ബഷീറെന്ന് ഷെഫീന പറയുന്നു. ബഷീർ ബഷിയാണ് ശ്രിയ അയ്യരെ ഉപദ്രവിച്ചത്. അന്ന് അത് തെളിവ് ഉൾപ്പടെ വന്ന് പറയുകയും ചെയ്തിരുന്നു ആ കുട്ടി. ബഷീർ ബഷി ഏറ്റവും അധികം വെറുക്കുന്ന വ്യക്തിയാണ് ഞാൻ. ഒരേ സമയം മൂന്ന് പെൺകുട്ടികളെ പറ്റിച്ചയാളാണ് ഉപദ്രവിച്ചയാളാണ്.
എനിക്ക് അയാളെ ഒരു കാരണവശാലും ഉൾക്കൊള്ളാനാവില്ല. മുസ്ലീമായ ഞാൻ പറയുന്നു. ഞങ്ങളുടെ മത​ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിന് നേർ വിപരീതമായാണ് അയാൾ പ്രവർത്തിക്കുന്നത്. അയാൾ ഇസ്ലാമാണെന്ന് പറയുന്നത് എനിക്കൊരു അപമാനമായിട്ടാണ് തോന്നുന്നത്. അതുപോലെ ശ്രിയയെ സപ്പോർട്ട് ചെയ്യുമ്പോഴും ശ്രിയയോട് എനിക്ക് ചിലത് ചോദിക്കാനുണ്ട്. ബഷീറിന്റെ കാര്യത്തിൽ എല്ലാം ഇസ്ലാം മതത്തിന്റെ തലയിലാണ് ശ്രിയ കൊണ്ടുവെയ്ക്കുന്നത്.
ശ്രിയ ബഷീറിനെ കാണുമ്പോൾ അയാൾ സിം​ഗിൾ ആയിരുന്നില്ല. ഭാര്യ കൂടെയുള്ള പുരുഷനെയാണ് സ്നേഹിച്ചത്. അങ്ങനെ നോക്കുമ്പോൾ ശ്രിയയ്ക്ക് എന്ത് എത്തിക്സാണുള്ളത്. രണ്ടാം വിവാഹത്തിന് വേണ്ടി ഇസ്ലാം മതം സ്വീകരിച്ചവർ നിരവധിയുണ്ട്. അതിൽ ഒരാൾ നടി ഹേമമാലിനിയുടെ ഭർത്താവാണ്. മുമ്പ് ഹിന്ദു മതത്തിലും പത്തും പന്ത്രണ്ടും വിവാഹം കഴിക്കാമായിരുന്നു.
അന്ന് അത് പ്രശ്നമായിരുന്നില്ല. അതെല്ലാം അവസാനിപ്പിച്ച് ഒരാളെ മാത്രമെ വിവാഹം കഴിക്കാൻ പറ്റൂവെന്ന നിയമം വന്നിട്ട് എൺപത് വർഷം പോലും ആയിട്ടില്ല. അതുകൊണ്ട് തന്നെ മുസ്ലീം മതത്തിൽപ്പെട്ട ഒരാൾ എന്തെങ്കിലും ചെയ്തുവെന്ന് കരുതി ആ മതത്തിലും എല്ലാവരും അങ്ങനെയാണെന്ന നറേഷൻ കൊണ്ടുവരരുതെന്നും ഷെഫീന പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
