ബാ​ല​സ​ദ​ന​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ പ​തി​നാ​റു​കാ​ര​നെ എ​ട്ടു​മാ​സ​ത്തി​നൊ​ടു​വി​ൽ ക്രൈം​ബ്രാ​ഞ്ച് തി​രു​വി​ല്വാ​മ​ല​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണ്‍ ആ​റി​നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്

author-image
Vineeth Sudhakar
New Update
policeeeeeeeeeeeeeeeeeeee

തൃ​ശൂ​ർ: മ​ണ്ണു​ത്തി​യി​ലെ മു​ള​യം ബാ​ല​സ​ദ​ന​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ പ​തി​നാ​റു​കാ​ര​നെ എ​ട്ടു​മാ​സ​ത്തി​നൊ​ടു​വി​ൽ ക്രൈം​ബ്രാ​ഞ്ച് തി​രു​വി​ല്വാ​മ​ല​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണ്‍ ആ​റി​നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. എ​സി​പി പി. ​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ, ചേ​ല​ക്ക​ര, തി​രു​വി​ല്വാ​മ​ല എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.തി​രു​വി​ല്വാ​മ​ല​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ക​ഴു​കു​ന്ന കു​ട്ടി​യെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. രാ​ജ​സ്ഥാ​നി​ലേ​ക്കു പോ​കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ ഹാ​ജ​രാ​ക്കി രാ​മ​വ​ർ​മ​പു​രം ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലേ​ക്കു മാ​റ്റി. എ​സ്ഐ​മാ​രാ​യ ജോ​ബ്, സു​ധീ​പ്, എ​എ​സ്ഐ ജെ​സി, സി​പി​ഒ​മാ​രാ​യ ആ​ദ​ർ​ശ്, സ​ച്ചി​ൻ​ദേ​വ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യിരുന്നു.