വൃക്കരോഗികൾക്ക് കൈത്താങ്ങായി വടകര; 'തണൽ' ഡയാലിസിസ് ഫണ്ട് ശേഖരണത്തിന് വൻ ജനപങ്കാളിത്തം

author-image
Vineeth Sudhakar
New Update
IMG_2990

വടകര: പാവപ്പെട്ട വൃക്കരോഗികളുടെ ജീവൻ നിലനിർത്തുന്ന സൗജന്യ ഡയാലിസിസ് പദ്ധതി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ നാടൊന്നാകെ കൈകോർത്തു. ഞായറാഴ്ച വടകര താഴെഅങ്ങാടി ബീച്ചിലേക്ക് ഒഴുകിയെത്തിയ ജനസാഗരം 'തണൽ' ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി മാറി.സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കുചേർന്നിരുന്നു.വൃക്കരോഗികൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ്, അവരുടെ ചികിത്സാ ചെലവ് കണ്ടെത്താനാണ് ഈ സംഗമം സംഘടിപ്പിച്ചത്.നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമാകുന്ന തണലിന്റെ ഡയാലിസിസ് സംവിധാനം ഫണ്ടിന്റെ കുറവ് മൂലം പ്രതിസന്ധിയിലാകാതിരിക്കാനാണ് ഈ ബൃഹത്തായ ഫണ്ട് ശേഖരണം നടത്തിയത്.

പ്രമുഖ വ്യക്തിത്വങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വടകരയുടെ കാരുണ്യത്തിന്റെ മുഖമാണ് ദൃശ്യമായത്. വരും ദിവസങ്ങളിലും കൂടുതൽ സഹായങ്ങൾ ഈ ഉദ്യമത്തിലേക്ക് ഒഴുകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.നിലവിൽ ഒരു കോടിയിലധികം രൂപ പിരിഞ്ഞു കിട്ടിയിട്ടുണ്ട്.