പൊങ്കാലയുടെ പേരിൽ പാർക്കിംഗ് കൊള്ള; ഇടപെട്ട് മേയർ, അനധികൃത കേന്ദ്രം പൂട്ടിച്ചു

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തരെ കൊള്ളയടിക്കാൻ ശ്രമിച്ച സ്വകാര്യ പാർക്കിംഗ് മാഫിയക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്

author-image
Vineeth Sudhakar
New Update
IMG_2995

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തിയ ഭക്തരിൽ നിന്ന് പാർക്കിംഗിന്റെ പേരിൽ അമിത തുക ഈടാക്കിയ സ്വകാര്യ വ്യക്തിക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് നേരിട്ടെത്തി നടപടി സ്വീകരിച്ചു. നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന പാർക്കിംഗ് കേന്ദ്രത്തിലാണ് മേയർ മിന്നൽ പരിശോധന നടത്തിയത്.നഗരത്തിലെത്തിയ ഭക്തരിൽ നിന്ന് ഒരു കാറിന് 400 രൂപ വരെയാണ് ഇവിടെ പാർക്കിംഗ് ഫീസായി ഈടാക്കിയിരുന്നത്. സാധാരണക്കാരായ ഭക്തരും ടാക്സി ഡ്രൈവർമാരും നൽകിയ പരാതിയെത്തുടർന്നാണ് മേയർ സ്ഥലത്തെത്തിയത്.യാതൊരു ലൈസൻസുമില്ലാതെയാണ് സ്വകാര്യ വ്യക്തി പാർക്കിംഗ് കേന്ദ്രം നടത്തിയിരുന്നത്.സംഭവ സ്ഥലത്ത് എത്തിയ മേയർ തക്കതായ താക്കീത് ഉടമയ്ക്ക് നൽകി.ഒരു ആൾട്ടോ കാറിന് 400 രൂപയോ? ഇത് വെറും തോന്ന്യാസമാണ്. ലൈസൻസില്ലാതെ ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ല," എന്ന് മേയർ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകി.പൊങ്കാല തിരക്ക് പ്രമാണിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സൗകര്യത്തിനായി പോലീസ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്.
1. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്: കിഴക്കേക്കോട്ട, ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ചു.

2. റൂട്ട് ക്രമീകരണം: അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാടശ്ശേരി വഴി തിരികെ പോകണം.

3. പ്രവേശന നിയന്ത്രണം: ഗതാഗതക്കുരുക്ക് രൂക്ഷമായാൽ ക്ഷേത്ര പരിസരത്തേക്കുള്ള വാഹന പ്രവേശനം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.

"ഉത്സവത്തിനെത്തുന്ന ഭക്തരെ ചൂഷണം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. നഗരസഭയുടെ അനുമതിയില്ലാത്ത ഇത്തരം പിരിവുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. എന്നും - വി.വി. രാജേഷ്, മേയർ ഭക്തരോടും ജനങ്ങളോടും പറഞ്ഞു.