സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 33-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

അവാർഡ് പ്രഖ്യാപനത്തോടൊപ്പം സീരിയലുകളുടെ നിലവാരത്തെക്കുറിച്ച് മന്ത്രി വിമർശനം ഉന്നയിച്ചു. ടെലിഫിലിമുകൾ പുലർത്തുന്ന നിലവാരം സീരിയലുകൾക്കില്ലെന്നും, സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴയ പ്രമേയങ്ങളാണ് ഇന്നും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു

author-image
Vineeth Sudhakar
New Update
IMG_3043

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 33-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു:

മികച്ച ടെലിവിഷൻ പരമ്പര: അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത 'മഴയെത്തും മുൻപേ'.

മികച്ച നടൻ: കൃഷ്ണചന്ദ്രൻ (പരമ്പര: മഴയെത്തും മുൻപേ).

മികച്ച നടി: ശ്രീധന്യ (പരമ്പര: മഴയെത്തും മുൻപേ).

മികച്ച രണ്ടാമത്തെ പരമ്പര: കൗമുദി ടിവിയിലെ 'വസുധ'.

മികച്ച സംവിധായകൻ: അമോസ് ടിജി (പരിപാടി: ഓപ്പണന്റ്).

മികച്ച കോമഡി പ്രോഗ്രാം: 'മരിമായം'.

മികച്ച ടെലിഫിലിം: 'മോളഞ്ഞി' (സംവിധാനം: മഹേഷ് കുമാർ എം), 'എഫ് ഫോർ ഫ്രീഡം' (സംവിധാനം: റിയ ദിനേഷ്).

മികച്ച കുട്ടികളുടെ ഹ്രസ്വചിത്രം: 'ട്രാപ്പ്'.

അവാർഡ് പ്രഖ്യാപനത്തോടൊപ്പം സീരിയലുകളുടെ നിലവാരത്തെക്കുറിച്ച് മന്ത്രി വിമർശനം ഉന്നയിച്ചു. ടെലിഫിലിമുകൾ പുലർത്തുന്ന നിലവാരം സീരിയലുകൾക്കില്ലെന്നും, സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴയ പ്രമേയങ്ങളാണ് ഇന്നും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പല പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുകരണമാണെന്ന് ജൂറി നിരീക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.