/kalakaumudi/media/media_files/2025/08/15/raj-2025-08-15-21-46-10.jpg)
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് സര്‍ക്കാര്‍. അറ്റ് ഹോം വിരുന്ന് സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. അതേസമയം സര്‍ക്കാരിന്റെ പ്രതിനിധിയായി ചീഫ് സെക്രട്ടറി വിരുന്നില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവും പരിപാടിക്ക് എത്തിയില്ല.
രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപയുടെ അധിക ഫണ്ട് നേരത്തെ അനുവദിച്ചിരുന്നു. ഗവര്‍ണറും സര്‍ക്കാരുമായുള്ള ഭിന്നത തുടരുക തന്നെയാണെന്നാണ് നടപടി സൂചിപ്പിക്കുന്നത്.
സ്വാതന്ത്ര്യ ദിന തലേന്ന് വിഭജനഭീതി ദിനമായി ആചരിക്കാനുള്ള ഗവര്‍ണറുടെ സര്‍ക്കുലറിനെതിരെയും അടുത്തിടെ സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച പരിപാടികളും മന്ത്രിമാര്‍ നേരത്തെ ബഹിഷ്‌കരിച്ചിരുന്നു.