കേരള എൻ.ജിഒ. അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കേരള എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

author-image
Shyam
New Update
1

കേരള എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സബ് കളക്ടർ അൻജീത്ത് സിംഗ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: കേരള എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.   മെഡിക്കൽ ക്യാമ്പ് എറണാകുളം സബ്ബ്  കളക്ടർ അഞ്ജിത് സിംഗ് ഉദ്ഘാടനം നിർവ്വഹിച്ചു.എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ്  ടി.വി ജോമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ്, ജില്ലാ സെക്രട്ടറി എ.എ എബി ,സംസ്ഥാന കമ്മിറ്റിയംഗം ജെ.പ്രശാന്ത് ജില്ലാ വൈസ് പ്രസിഡന്റ്  നോബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു.

Ernakulam News free medical camp Health