/kalakaumudi/media/media_files/2025/06/02/tqpxnWUxRn31AKCiH99M.jpg)
നിലമ്പൂര്‍: നിലമ്പൂരില്‍ സ്ഥാനാര്‍ഥികളെല്ലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
സിപിഎം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, മന്ത്രി അബ്ദുറഹിമാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂര്‍ താലൂക്ക് ഓഫിസിന് തൊട്ടടുത്തുള്ള ജംക്ഷനില്‍നിന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവര്‍ക്കൊപ്പം വാഹനജാഥയായി എത്തിയാണ് മോഹന്‍ ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.