/kalakaumudi/media/media_files/2025/12/11/vadakkan-2-2025-12-11-07-14-34.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ കനത്ത പോളിങ് രേഖപ്പെടുത്തി. ഇതുവരെ 51.05 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
മലപ്പുറത്താണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 52.62 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നാം ഘട്ടത്തില്‍ നിന്ന് വിഭിന്നമായി രണ്ടാം ഘട്ടത്തില്‍ പോളിങ് ഓരോ മണിക്കൂറിലും ഉയരുന്ന കാഴ്ചയാണ് കാണുന്നത്.
തൃശൂര്‍ 49.44% , പാലക്കാട് 51.46 %, കോഴിക്കോട് 51.13 %, വയനാട് 50.46 %, കണ്ണൂര്‍ 43.23 %, കാസര്‍കോട് 49.52 % എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ആദ്യ ആറ്മണിക്കൂറിലെ പോളിങ് ശതമാനം.
ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ 42.85 ശതമാനം പോളിങ്
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ 42.85 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറത്താണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 36.58 ശതമാനം പോളിങ് രേഖപ്പെടുത്തി.
ആദ്യഘട്ട പോളിങ്ങില്‍ നിന്ന് വ്യത്യസ്തമായി വന്‍ മുന്നേറ്റമാണ് വടക്കന്‍ ജില്ലകളില്‍ പോളിങ്ങ് ദിനത്തില്‍ കാണാനാവുന്നത്. പലയിടത്തും പുലര്‍ച്ചെ മുതല്‍ ആരംഭിച്ച നീണ്ട ക്യു ഇപ്പോഴും തുടരുകയാണ്. ചിലയിടങ്ങളില്‍ ഇവിഎമ്മിലെ തകരാര്‍ വോട്ടെടുപ്പിനെ ബാധിച്ചു.ര്‍
തൃശൂര്‍ 25.22%, പാലക്കാട് 25.95%, കോഴിക്കോട് 25.53%, വയനാട് 24.94%, കണ്ണൂര്‍ 24.80%, കാസര്‍കോട് 24.81% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ആദ്യ അഞ്ച് മണിക്കൂറിലെ പോളിങ് ശതമാനം.
ആദ്യ നാലുമണിക്കൂറില്‍ 25.53 ശതമാനം
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 25.81 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറത്താണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 26.85 ശതമാനം പോളിങ് രേഖപ്പെടുത്തി.
- Dec 11, 2025 18:10 IST
രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്ത പ്രമുഖര്‍
/fit-in/580x348/filters:format(webp)/kalakaumudi/media/media_files/2025/12/11/vote-2025-12-11-18-10-10.jpg)
- Dec 11, 2025 15:40 IST
മന്ത്രി എം ബി രാജേഷും കുടുംബവും വോട്ട് ചെയ്ത് മടങ്ങുന്നു
/fit-in/580x348/filters:format(webp)/kalakaumudi/media/media_files/2025/12/11/rajesh-2025-12-11-15-40-21.jpg)
- Dec 11, 2025 12:38 IST
വോട്ടര്‍മാരെ കൊണ്ടുവന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
കോഴിക്കോട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് വോട്ടര്‍മാരെ കൊണ്ടുവന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരുക്കേറ്റു. വയലട മണിച്ചേരി, കാവുംപുറം പ്രദേശങ്ങളില്‍ വാഹന സര്‍വീസ് കുറവായതിനാല്‍ വോട്ടര്‍മാരെ കൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയതായിരുന്നു ജീപ്പ്.
- Dec 11, 2025 12:07 IST
ഇടത് അനുകൂല തരംഗം: എം വി ഗോവിന്ദന്‍
കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് രാജ്യം മുഴുവന്‍ അറിയും. എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ തുടരും.
- Dec 11, 2025 11:20 IST
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കയ്യേറ്റ ശ്രമം
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കയ്യേറ്റ ശ്രമം
- Dec 11, 2025 11:08 IST
10.35 വരെയുള്ള കണക്കനുസരിച്ച് പോളിങ് 24.95 %
10.35 വരെയുള്ള കണക്കനുസരിച്ച് പോളിങ് 24.95 %
- Dec 11, 2025 11:08 IST
ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു
മോറാഴ സൗത്ത് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. ലോട്ടറി വിൽപ്പന നടത്തുന്ന സുധീഷ് കുമാർ (48) ആണ് മരിച്ചത് . മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
- Dec 11, 2025 09:15 IST
9 മണി വരെയുള്ള പോളിങ്
തൃശൂര്‍-7.5 %
മലപ്പുറം- 9.2 %
വയനാട്-7.28 %
കാസര്‍കോട്-7.47 %
പാലക്കാട്-8.1 %
കോഴിക്കോട്-8.8 %
കണ്ണൂര്‍-7.8% - Dec 11, 2025 08:51 IST
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടന്‍ ബോംബ്
കാസര്‍കോട് കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടന്‍ ബോംബ്. കെ പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടന്‍ ബോംബുകള്‍ കണ്ടത്. ഒന്ന് നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം അറിഞ്ഞത്.
- Dec 11, 2025 08:38 IST
സ്ഥാനാര്‍ത്ഥിക്കായി പൊലീസ് പരിശോധന
പാലക്കാട് കല്ലേക്കാട് കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പൊലീസ് പരിശോധന. ബിജെപി സ്ഥാനാര്‍ത്ഥിയും അക്രമത്തില്‍ പങ്കെടുത്തതായി പരാതി ലഭിച്ചതോടെയാണ് പൊലീസ് നടപടി. പിരായിരി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അരുണ്‍ ആലങ്ങാടിനെയാണ് പൊലീസ് തിരയുന്നത്.
- Dec 11, 2025 08:37 IST
യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന ഭരണമാണ് ജനം വിലയിരുത്തിയത്. സര്‍ക്കാരിനെതിരായ നിഷേധ വോട്ടാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
- Dec 11, 2025 08:22 IST
മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായിയിലെ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ടു ചെയ്തു
എല്‍ഡിഎഫ് ചരത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്വര്‍ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടം വിഷങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം വോട്ടുചെയ്ത ശേഷം പ്രതികരിച്ചു. ഭറ്യ കമലയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അദ്ദേഹം വോട്ടുചെയ്യാനെത്തിയത്.
- Dec 11, 2025 08:11 IST
യുഡിഎഫ് വലിയ പ്രതീക്ഷയിലെന്ന് സണ്ണി ജോസഫ്
യുഡിഎഫ് വലിയ പ്രതീക്ഷയിലെന്ന് സണ്ണി ജോസഫ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താമെന്നും സണ്ണി ജോസഫ് പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

