കൊട്ടിക്കലാശം കഴിഞ്ഞു; 7 ജില്ലകള്‍ മറ്റന്നാള്‍ ബൂത്തിലേക്ക്

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്.

author-image
Biju
New Update
KOTTI

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. തിരുവനന്തപുരം, മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഇന്ന് വൈകിട്ട് കൃത്യം ആറുമണിക്ക് തന്നെ വിവിധ മുന്നണികള്‍ കൊട്ടിക്കലാശം അവസാനിപ്പിച്ചു. ഇനി നിശബ്ദപ്രചാരണമാണ്.
മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കട്ടപ്പനയില്‍ ഇന്നലെ കൊട്ടിക്കലാശം നടത്തി. തെക്കന്‍ ജില്ലകളില്‍ വിധിയെഴത്ത് മറ്റന്നാളാണ്. 

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്.

വിവിധ കളക്ഷന്‍ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നാളെ പോളിങ് സാമഗ്രികള്‍ കൈപ്പറ്റി ബുത്തുകളില്‍ ഇടംപിടിക്കും. കേന്ദ്ര സേനയും കേരളാ പൊലീസും അടക്കം കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും തിരഞ്ഞെടുപ്പ്.