/kalakaumudi/media/media_files/2025/04/04/m8OUtNvGlANeopUcLXZD.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും. പുന്നക്കാമു?ഗള്‍ കൗണ്‍സിലര്‍ ആര്‍ പി ശിവജി ആയിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി. മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.
അതേ സമയം, നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തലസ്ഥാനത്തെ മേയര്‍ ആരായിരിക്കുമെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രതിപക്ഷത്തിരിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കിയിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഘോഷയാത്രയായാണ് ബിജെപി അംഗങ്ങള്‍ കോര്‍പറേഷനിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്‌ദേക്കറും മറ്റ് പ്രമുഖ നേതാക്കളും. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്‌പെന്‍സ് അങ്ങനെ നിലനില്‍ക്കട്ടെ എന്നും നേതാക്കള്‍ പറഞ്ഞു.
26നാണ് മേയര്‍ തെരഞ്ഞെടുപ്പ്. അത് വരെ ചര്‍ച്ച തുടരും. ആര്‍ ശ്രീലേഖയോ വിവി രാജേഷോ അതോ അപ്രതീക്ഷിത മേയര്‍ വരുമോ എന്നും തീരുമാനമായിട്ടില്ല. അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതം ഇടതുമുന്നണിക്ക് ഉണ്ടെങ്കിലും സത്യപ്രതിജ്ഞാ ഹാളിലെ ആവേശക്കാഴ്ചകള്‍ക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യവാചകം ചൊല്ലി യുഡിഎഫ് നിര. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണ്ണായകമായ ഒരു സീറ്റില്‍ 9 സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ മാത്രം പത്രിക നല്‍കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
