തദ്ദേശ തിരഞ്ഞെുപ്പില്‍ കണക്കുനല്‍കാതെ 35,000 സ്ഥാനാര്‍ത്ഥികള്‍

ഇനി രണ്ട് ദിവസം കൂടി കണക്ക് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. കണക്ക്‌സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതില്‍ നിന്നും ഭാവിയില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

author-image
Biju
New Update
ele

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 35,000 പേര്‍ ഇതുവരെ ചെലവ് കണക്ക് സമര്‍പ്പിച്ചിട്ടില്ല. പകുതിയോളം പേര്‍ ഓണ്‍ലൈനില്‍ കണക്ക് സമര്‍പ്പിച്ചെങ്കിലും ബാക്കിയുള്ള കണക്ക് സമര്‍പ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്.