/kalakaumudi/media/media_files/2025/07/07/ptadf-2025-07-07-16-44-41.jpg)
കോന്നി : കോന്നി ചെങ്കളത്ത് പാറമടയില്‍ പാറ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ഹിറ്റാച്ചി പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇരിക്കുന്നതിന് ഇടയില്‍ ഭീമാകാരമായ പാറക്കഷ്ണം ഹിറ്റാച്ചിയുടെ മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. പാറയുടെ ഇടയില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. അപകട സ്ഥലത്തേക്ക് പൊലീസും അഗ്‌നിരക്ഷാ സേനയും നീങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.