പ്ലസ്ടു, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20 വരെ; പുനർ മൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം

അതെസമയം ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ പുനർമൂല്യനിർണയവും സൂ​ക്ഷ്മ പരിശോധനയുമുണ്ടാകില്ല.

author-image
Greeshma Rakesh
Updated On
New Update
STUDENTS

kerala plus two say improvement exam 2024 from june 12th to 20

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും.വിദ്യാർത്ഥികൾക്ക് ഇതിനായുള്ള അപേക്ഷ 15 വരെ സമർപ്പിക്കാം.അതെസമയം പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്‌ക്കും ഉത്തര കടലാസുകളുടെ പകർപ്പിനും 14 വരെയും അപേക്ഷിക്കാം.

അതെസമയം ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ പുനർമൂല്യനിർണയവും സൂ​ക്ഷ്മ പരിശോധനയുമുണ്ടാകില്ല. ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാവുന്നതാണ്. അവരവർ‌ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പുനർ മൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയും ഉത്തര കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്‌ക്കും 100 രൂപയുമാണ് ഫീസ്. വിഎച്ച്എസ്ഇ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്‌ക്കും സ്കൂളുകളിൽ 14 വരെ അപേക്ഷിക്കാം.

 

VHSC kerala news improvement exam plus two