/kalakaumudi/media/media_files/2025/03/04/T3rgDHCXLtHKzoqAR9Ks.jpg)
കൊല്ലം : പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന റൈഫിള്‍ മുതല്‍ അത്യാധുനിക യന്ത്രത്തോക്കുകളുടെ വകഭേദങ്ങളും അവയില്‍ ഉപയോഗിക്കുന്ന തിരകളും തൊട്ടടുത്ത് കാണാനും തൊട്ടുനോക്കാനും കഴിയുന്ന പ്രദര്‍ശനമൊരുക്കി ജില്ലാ പൊലീസ്.
ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയിലാണ് കേരള പൊലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കയ്യിലുള്ള സ്മാര്‍ട് ഫോണിലൂടെ പരാതി നല്‍കേണ്ട വിധവും മേളയുടെ ഭാഗമായി പൊലീസ് പരിചയപ്പെടുത്തി കൊടുക്കുന്നു.
പൊലീസിന്റെ ശാസ്ത്രീയ തെളിവെടുപ്പുരീതികളെപറ്റിയും വയര്‍ലെസ് സംവിധാനം, വെടിയുണ്ട, ഗ്രനേഡുകള്‍, വിവിധയിനം ലാത്തികള്‍, വിവിധ പൊലീസ് തൊപ്പികള്‍, കൈവിലങ്ങ്, തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.
സേനയുടെ ആയുധചരിത്രം വിശദീകരിക്കുന്നവിധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേനയില്‍ ഉപയോഗിച്ച പീരങ്കിയാണ് സ്റ്റാളിന്റെ കവാടത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.