പതിനേഴ് വര്‍ഷം മുങ്ങിനടന്ന പ്രതിയെ ഒടുവില്‍ പൊലീസ് പൊക്കി

002ല്‍ ചെക്യാട് പുളിയാവില്‍ വീട്ടമ്മയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ കബീറിനു രണ്ടര വര്‍ഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു.

author-image
Rajesh T L
New Update
prathi kabeer

kabeer

Listen to this article
0.75x 1x 1.5x
00:00 / 00:00

നാദാപുരം: മോഷണ കേസില്‍ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. ചെക്യാട് സ്വദേശി പാറച്ചാലില്‍ കബീറിനെയാണ് (43) വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 

2002ല്‍ ചെക്യാട് പുളിയാവില്‍ വീട്ടമ്മയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ കബീറിനു രണ്ടര വര്‍ഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ കബീര്‍ ഒളിവില്‍ പോകുകയായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി കബീര്‍ നിട്ടൂരിലെ അമ്മവീട്ടില്‍ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു. പൊലീസിനെകണ്ട് വീട്ടില്‍നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. 

സംസ്ഥാനത്ത് ഒന്‍പതു പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കടത്ത് തുടങ്ങി പത്തൊന്‍പതോളം കേസുകളില്‍ കബീര്‍ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.

nadapuram keralapolice kabeer