ഒഡീഷാ സ്വഡേശികളായ സ്വര്‍ണ്ണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെ 7 കിലോ കഞ്ചാവുമായി കൊച്ചിയില്‍ നിന്ന് പിടികൂടി. കാലടി പോലീസും, പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് വെളുപ്പിനെ 4 മണിയോടെയാണ് ഇരുവരേയും പിടികൂടിയത്. കയ്യിലെ ബാഗില്‍ പ്രത്യേകം പൊതിഞ്ഞു കൊണ്ടുവന്ന നിലയിലായിരുന്നു കഞ്ചാവ്. ഇവര്‍ക്കൊപ്പം നാലു വയസ്സുള്ള ഒരാണ്‍കുട്ടിയും കൂടിയണ്ടായിരുന്നു. ഇവര്‍ മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
എസ്‌ഐമാരായ ജോസി ജോൺ, ഉണ്ണി, ഷാജി, എഎസ്‌ഐ അബ്ദുൽ മനാഫ്, എസ്‌സിപിഒമാരയ അഫ്‌സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ആരിഷ അലിയാർ, ഷിജോ പേൾ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍. ഇനിയും അന്വേഷണം കൂടുതല്‍ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.