അവധിയില്ല; വാട്‌സാപ്പ് ഗ്രൂപ്പില്‍ നാടകഗാനം പോസ്റ്റ് ചെയ്തു, എസ്‌ഐക്ക് സ്ഥലംമാറ്റം

സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്‍ ഡേ ഓഫ് നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായി വാട്‌സാപ്പ് ഗ്രൂപ്പില്‍ എസ്ഐ പ്രശസ്തമായ നാടകഗാനം പോസ്റ്റുചെയ്തത്. ഫെബ്രുവരി 25-ന് രാത്രിയായിരുന്നു ഈ ഗാനം ഗ്രൂപ്പിലിട്ടത്.

author-image
Biju
New Update
Dfg

കോഴിക്കോട്: അവധി നല്‍കാത്തതിന് പൊലീസ് സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നാടകഗാനം പോസ്റ്റുചെയ്ത എസ്ഐയെ സ്ഥലംമാറ്റി. എലത്തൂര്‍ സ്റ്റേഷനിലെ എസ്ഐയെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.

സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്‍ ഡേ ഓഫ് നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായി വാട്‌സാപ്പ് ഗ്രൂപ്പില്‍ എസ്ഐ പ്രശസ്തമായ നാടകഗാനം പോസ്റ്റുചെയ്തത്. ഫെബ്രുവരി 25-ന് രാത്രിയായിരുന്നു ഈ ഗാനം ഗ്രൂപ്പിലിട്ടത്.

'പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്...' എന്ന ഗാനത്തിന് താഴെ 'എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് എലത്തൂര്‍ സ്റ്റേഷനിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല' എന്ന് കൂടി എഴുതിയിടുകയും ചെയ്തു. ഇതോടെയാണ് മേലുദ്യോഗസ്ഥന്റെ നടപടിയുണ്ടായത്.

സ്റ്റേഷനിലെ നാല് പൊലീസുകാര്‍ ഗ്രൂപ്പ് അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞദിവസം ഇത്തരത്തില്‍ പ്രതിഷേധ സൂചകമായി ഗാനം പോസ്റ്റ് ചെയ്തത്. വാട്‌സാപ്പ് ഗ്രൂപ്പിന്റെ നിലവിലെ എലത്തൂര്‍ ഒഫീഷ്യല്‍ എന്ന പേര് മാറ്റി ടീം എലത്തൂര്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഇത് എസ്ഐയാണെന്ന് മേലുദ്യോഗസ്ഥന്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം.

kerala police