‘മിണ്ടരുത്, അങ്ങോട്ട് മാറി നില്‍ക്ക്’, വേദിയില്‍ തിക്കും തിരക്കും; കയര്‍ത്ത് വി.ഡി

പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ക്ഷോഭിച്ച് വി.ഡി സതീശൻ

author-image
Vineeth Sudhakar
New Update
IMG_2736

പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ക്ഷോഭിച്ച് വി.ഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗത്തിലേക്ക് കടന്നപ്പോള്‍ വേദിയുടെ വശത്ത് നിന്ന് വീണ്ടും ബഹളം തുടര്‍ന്നതോടെ വീണ്ടും സതീശൻ സംസാരിക്കരുതെന്ന് താക്കീത് ചെയ്തു.ഇതിനുപിന്നാലെ സ്റ്റേജിൽ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നിൽക്കാനും വിഡി സതീശൻ ആവശ്യപ്പെട്ടു. ‘മിണ്ടാതിരിക്ക്, അങ്ങോട്ട് മാറി നില്‍ക്ക്’ സതീശന്‍ പറഞ്ഞു. ഇതിനുശേഷമാണ് വീണ്ടും പ്രസംഗം തുടര്‍ന്നത്.പുതുയുഗ യാത്രയിലെ വേദിയിലെ തിക്കും തിരക്കും കുറ്റ്യാടിയിലടക്കം വിവാദമായിരുന്നു. ഇതിനിടെയാണ് അടിമാലിയിലെ സംഭവം. യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഉപാധി രഹിത പട്ടയം നൽകുമെന്നും . വന്യ ജീവി ആക്രമണം തടയാൻ പരമ്പരാഗതവും ആധുനികവുമായ രീതി സംയോജിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.