തൃക്കാക്കര: കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉമ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. കാക്കനാട് പ്രിയദർശനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ബിനുപോൾ അദ്ധ്യക്ഷത വഹിച്ചു. ടി എം ജോസഫ്,അനിൽ ഞാളുമഠം,എ ആർ. മനോജ്‌കുമാർ,പി എം ഹസൈനാർ,ആർ സുരേഷ്, രാജീവ് ഉപ്പത്ത് ,പി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും,വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും ചടങ്ങിൽ വിതരണം ചെയ്തു.