/kalakaumudi/media/media_files/2025/03/29/ICMROCk8kRuAycIcs2Pd.jpg)
തിരുവനന്തപുരം: പിഎസ്സി നടത്തിയ വകുപ്പുതല പരീക്ഷയില്‍ ചോദ്യപേപ്പറിനു പകരം നല്‍കിയത് ഉത്തരസൂചിക. അബദ്ധംപറ്റിയതിനെ തുടര്‍ന്ന് ഇന്നു നടന്ന ഒന്നാം ഗ്രേഡ് സര്‍വെയര്‍ പരീക്ഷ പിഎസ്സി റദ്ദാക്കി. ഇരുന്നൂറോളം പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ രാവിലെ 9.30 മുതല്‍ 12.20 വരെയായിരുന്നു പരീക്ഷ. പരീക്ഷാര്‍ഥികളുടെ മുന്നില്‍വച്ചു ചോദ്യപേപ്പര്‍ കവര്‍ പൊട്ടിച്ചപ്പോഴാണ് കവര്‍ മാറിപ്പോയ വിവരം അറിയുന്നത്. ചോദ്യം തയാറാക്കിയവര്‍ക്കു പറ്റിയ അബദ്ധം മൂലമാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നല്‍കേണ്ടിവന്നത്. വൈകാതെ പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്സി അധികൃതര്‍ അറിയിച്ചു.