/kalakaumudi/media/media_files/C64dioUCfFdbXbvSSGrs.jpg)
തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്റെ (യുപിഎസ് സി) ന്യൂസ് ലെറ്ററില്‍ രാജ്യത്ത് 2024 ജനുവരി മുതല്‍ ജൂണ്‍ വരെ കൂടുതല്‍ നിയമനശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സിയെന്ന് സ്ഥിതീകരണം.
രാജ്യത്തെ മുഴുവന്‍ പിഎസ്സികള്‍ നല്‍കിയ 30,987 ശുപാര്‍ശകളില്‍, 18,051 നിയമന ശുപാര്‍ശകളാണ് കേരള പിഎസ് സി നല്‍കിയത്.ഈ റിപ്പോര്‍ട്ട് പ്രകാരം ഒരു നിയമനം പോലും നല്കാത്ത സംസ്ഥാനം അരുണാചല്‍ പ്രദേശാണ്. കേരളത്തില്‍ ഗ്രൂപ്പ് എ കാറ്റഗറിയില്‍ പട്ടികജാതിയില്‍ നിന്നും 1442 പേര്‍, പട്ടിക വര്‍ഗം- 843, ഒബിസി- 5959, ജനറല്‍ വിഭാഗം 9807 പേര്‍ (ആകെ 18,051 പേര്‍) എന്നിങ്ങനെയാണ് നിയമനം നല്‍കിയിട്ടുള്ളത്.