വേനലിലും ന്യൂനമര്‍ദ്ദ പാത്തിയും, ചക്രവാതച്ചുഴിയും- സംസ്ഥാനത്തില്‍ പരക്കെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി കാരണം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഞായറാഴ്ച്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
Akshaya N K
New Update
kerala rain to strengthen upcoming days imd issued yellow orange alerts in varies districts

തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി കാരണം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഞായറാഴ്ച്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്നും, പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ നാളെയും, ഞായറാഴ്ച്ച വയനാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ നിന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റ്, ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ നാളുന്ന ന്യൂനമര്‍ദ്ദ പാത്തിയുമായി ചേരുന്നതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

kerala yellow alert kerala weather kerala weather update kerala weather updates