സംസ്ഥാനത്തു പരക്കെ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

author-image
Subi
New Update
kerala

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. മധ്യകേരളത്തിലാണ്അതിശക്തമായമഴയ്ക്കുമുന്നറിയിപ്പ്നൽകിയിട്ടുള്ളത്. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ,, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഇടുക്കി, എറണാകുളം, പത്തനംതിട്ടജില്ലകളിൽറെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ അതിതീവ്രമഴയാണ്മണിക്കൂറുകളിൽപെയ്യുന്നതു.

കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാൾഉൾക്കടലിൽരൂപപ്പെട്ടന്യുനമർദ്ദം ശക്തി പ്രാപിച്ചതോടെതമിഴ്‌നാട്ടിൽവ്യാപകമഴലഭിച്ചു.പടിഞ്ഞാറൻബംഗാൾഉൾക്കടലിൽശ്രീലങ്കൻ തീരത്തോട്ചേർന്നാണ്ന്യുനമർദ്ദംരൂപപ്പെട്ടത്ഇത്പടിഞ്ഞാറു - വടക്കു - പടിഞ്ഞാറൻദിശയിൽശ്രീലങ്കതമിഴ്നാട്തീരങ്ങളിലേക്ക്നീങ്ങാൻസാധ്യതഉണ്ട്.ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

rain red alert