നിയന്ത്രണംവിട്ട ടോറസ് ലോറിയിടിച്ച്  രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

വാഴക്കാട് മുണ്ടുമുഴിയില്‍ ടോറസ് ലോറി നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

author-image
Punnya
New Update
tipper lorry

tipper lorry

മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയില്‍ ടോറസ് ലോറി നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടുപ്പാറ കുറുമ്പാലികോട്ട് സ്വദേശി അഷ്‌റഫ് (52), സഹോദരപുത്രന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലിരിക്കുകയായിരുന്നു അഷ്‌റഫും നിയാസും. നിയന്ത്രണംവിട്ട ടോറസ് ഇടിച്ച കാര്‍ ഇവരുടെ സ്‌കൂട്ടറിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. എതിരെ വരുകയായിരുന്ന കാറിനെ ടോറസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ കാര്‍ സ്‌കൂട്ടറിലിരുന്ന അഷ്‌റഫിനെയും നിയാസിനെയും ഇടിച്ചു. ഇരുവരും തല്‍ക്ഷണം മരിച്ചു.

അതേസമയം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയെയും ടോറസ് ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ 15 അടി താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഇതുകൂടാതെ മറ്റു മൂന്നു വാഹനങ്ങളെക്കൂടി ടോറസ് ഇടിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

lorry malappuram death