/kalakaumudi/media/media_files/2025/04/13/JFIsQr9rlw9fWpK0Gs6G.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി, പൊതുവിദ്യാലയങ്ങളിലെ അടുക്കളകള്‍ സ്മാര്‍ട്ടാകുന്നു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്.
സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തനം.വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ബണ്‍ രഹിത ഭക്ഷണം തയ്യാറാക്കാനും, ഭക്ഷണം തയ്യാറായി കഴിഞ്ഞാല്‍ ബാക്കി വരുന്ന സൗരോര്‍ജ്ജത്തെ സ്‌കൂളിലെ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കും.
കാസര്‍കോടിലെ കാഞ്ഞങ്ങാട് എസി കണ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി ആരംഭിച്ചു. വൈദ്യുതി വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെയാണ് 'സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍' നടപ്പിലാക്കുന്നത്.
സംസ്ഥാനത്തുടനീളമുള്ള 2,500 അങ്കണവാടികളില്‍ ഇലക്ട്രിക് പാചകം സജ്ജമാക്കാന്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സഹായിച്ചിട്ടുണ്ട്. പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും,എന്നെന്നും പ്രകൃതിയില്‍ നാശമില്ലാതെ ലഭ്യമായിരിക്കുന്ന വസ്തുക്കളെ ഉപയോഗിച്ച് ചിലവു ചുരുക്കി ജീവിക്കാം എന്നാണ് ഇവരുടെ ലക്ഷ്യം.