സഞ്ചരിക്കുന്ന ദുരത്തിന് മാത്രം ടോള്‍

2047ഓടെ രാജ്യത്ത് 50,000 കിലോമീറ്റര്‍ ആക്സസ് കണ്‍ട്രോള്‍ഡ് ദേശീയപാതകള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതില്‍ എക്സിറ്റ് പോയന്റുകള്‍ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോള്‍ നല്‍കിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോള്‍ സംവിധാനമാണ് ഇത്തരം റോഡുകളില്‍ ആവിഷ്‌കരിക്കുക. കേരളത്തില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ റോഡ് കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും പാതകള്‍ നിര്‍മിക്കുക.

author-image
Rajesh T L
Updated On
New Update
aaaa

trivandrum angamaly

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പശ്ചാത്തല വികസനം അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത് റോഡ്, റെയില്‍, വിമാന സഞ്ചാരമേഖലയുള്‍പ്പെടെ ലോകനിലാവരത്തില്‍ കിടപിടിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നത്. മിക്ക സംസ്ഥാനങ്ങളും അതിന്റെ ഗുണഭോക്താക്കളായിക്കഴിഞ്ഞു.

കേരളത്തിനും അതിന്റെ പ്രയോജനം ലഭിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. തെക്കന്‍ കേരളത്തില്‍നിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴിയാണ് പുതിയ പ്രതീക്ഷ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരത്തേ പരിഗണിച്ച തിരുവനന്തപുരം-അങ്കമാലി പാതയാണ് അതിവേഗ ഇടനാഴിയാക്കുന്നത്.

പദ്ധതി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷന്‍ 2047-ല്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിനുള്ള ആദ്യ നടപടികള്‍ ദേശീയപാതാ അധികൃതര്‍ പൂര്‍ത്തിയാക്കി റോഡ് മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഭാരത്മാല പദ്ധതിക്ക് പകരമാണ് വിഷന്‍ 2047-ആവിഷ്‌കരിക്കുന്നത്.

2047ഓടെ രാജ്യത്ത് 50,000 കിലോമീറ്റര്‍ ആക്സസ് കണ്‍ട്രോള്‍ഡ് ദേശീയപാതകള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതില്‍ എക്സിറ്റ് പോയന്റുകള്‍ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോള്‍ നല്‍കിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോള്‍ സംവിധാനമാണ് ഇത്തരം റോഡുകളില്‍ ആവിഷ്‌കരിക്കുക. കേരളത്തില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ റോഡ് കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും പാതകള്‍ നിര്‍മിക്കുക.

മുമ്പ് നിര്‍ദേശിച്ച അലൈന്‍മെന്റില്‍നിന്ന് ചെറിയ വ്യത്യാസമായിട്ടാകും തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇടനാഴി. നാലുവരിയാണ് നിലവിലെ തീരുമാനം. 205 കിലോമീറ്റര്‍ റോഡിനുവേണ്ടി ഏകദേശം 950 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. നിര്‍ദിഷ്ട തിരുവനന്തപുരം റിംഗ് റോഡില്‍നിന്ന് തുടങ്ങി നിര്‍ദിഷ്ട അങ്കമാലി ബൈപ്പാസിലാകും അവസാനിക്കക്കുക.

നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളില്‍ നിന്നാകും സ്ഥലം ഏറ്റെടുക്കുക. ജനവാസമേഖലകള്‍ പരമാവധി ഒഴിവാക്കിയാകും പുതിയ അലൈന്‍മെന്റ് എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ മുമ്പ് അംഗീകരിച്ച അലൈന്‍മെന്റില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രതിസന്ധികള്‍ ഉയര്‍ന്നതോടെ അങ്കമാലി പാതയുടെ തുടര്‍നടപടികള്‍ കേന്ദ്രം കഴിഞ്ഞവര്‍ഷം നിര്‍ത്തിവച്ചിരുന്നു.

അതിവേഗ ഇടനാഴി പ്രഖ്യാപനത്തിന് ശേഷമാകും ടോപ്പോഗ്രാഫിക്കല്‍ സര്‍വേ നടത്തി അന്തിമ അലൈന്‍മെന്റ് പ്രഖ്യാപിക്കുക. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി മധ്യകേരളത്തിലെ മലയോരമേഖലയിലൂടെയാകും ഇത് കടന്നുപോകുക. ഭാരത്മാല പദ്ധതിയില്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് വിഷന്‍ 2047-ലേക്ക് അങ്കമാലി-തിരുവനന്തപുരം എക്സ്പ്രസ് വേ നിര്‍ദേശിച്ചത്.

trivandrum anhamaly road