കേരള സോപ്സ് ഗൾഫ് നാടുകളിലേക്ക് കയറ്റുമതിയുടെ ഉത്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സോപ്സ് കമ്പനിയുടെ പ്രീമിയം ഉൽപ്പന്നങ്ങളുടെ അറബ് നാടുകളിലേക്കുള്ള കയറ്റുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം

author-image
Shyam Kopparambil
New Update
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സോപ്സ് കമ്പനിയുടെ പ്രീമിയം ഉൽപ്പന്നങ്ങളുടെ അറബ് നാടുകളിലേക്കുള്ള കയറ്റുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി ഹയാത്ത് ഹോട്ടലിൽ ചേർന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളായ കേരള സാൻഡൽ ശ്രേണിയിൽപെട്ട ലിക്വിഡ് ഹാൻഡ് വാഷ്, വാഷ് വെൽ ഡിറ്റർജൻറ്, ക്ലീൻവെൽ ഫ്ലോർ ക്ലീനർ, ഷൈൻവെൽ ഡിഷ് വാഷ്, കോഹിനൂർ സാൻഡൽ ടർമറിക്, ത്രിൽ ലാവൻഡർ, ത്രിൽ റോസ് എന്നിവയുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ കമ്പനികളുടെ മാൾ ഔട്ട്ലെറ്റുകളിലും ഓൺലൈൻ വിപണിയിലും കേരള സോപ്സ് ഉത്പന്നങ്ങൾ ലഭ്യമാണ്. ബഹ്റൈൻ ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യമൻ എന്നീ രാജ്യങ്ങളിലേക്കാണ് പുതുതായി കേരള സോപ്സ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ അധ്യക്ഷനായിരുന്നു. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായി.  കൊച്ചി മേയർ എം അനിൽകുമാർ, കമ്പനി മാനേജിംഗ് ഡയറക്ടർ ജി.രാജീവ്, എക്സിക്യൂട്ടീവ് ചെയർമാൻ ഫിലിപ്പോസ് തോമസ് , മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് .അക്ബർ,  വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎ മുഹമ്മദ് ഹനീഷ് , കസ്റ്റംസ് കമ്മീഷണർ കെ.പദ്മാവതി, അഡീഷണൽ ഡയറക്ടർ ഡി. ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.

ernakulam minister p rajeev