ക്ഷേമപെന്‍ഷന്‍ 812 കോടി രൂപ കൂടി അനുവദിച്ചു

മൂന്ന് ഗഡു ക്ഷേമപെന്‍ഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെന്‍ഷന്‍ തുകയായ 1600 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.

author-image
Biju
New Update
sfrhg

K N Balagopal

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ 1600 രൂപ വീതം ലഭിക്കും. 

മൂന്ന് ഗഡു ക്ഷേമപെന്‍ഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെന്‍ഷന്‍ തുകയായ 1600 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. 

അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വര്‍ഷം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

pension scheme pension distribution pension