സംസ്ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

ക്ഷേമപെന്‍ഷന്‍ 2500 രൂപ മുതല്‍ 3000 രൂപ വരെ വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ഓരോ വര്‍ഷവും നിശ്ചിത തുക വീതമുള്ള വര്‍ധനവാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങള്‍ നടത്താനാണു ധനമന്ത്രി ഒരുങ്ങുന്നത്.

author-image
Biju
New Update
balan 2

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് നാളെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും. ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്‍ഷന്‍ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. 

ക്ഷേമപെന്‍ഷന്‍ 2500 രൂപ മുതല്‍ 3000 രൂപ വരെ വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ഓരോ വര്‍ഷവും നിശ്ചിത തുക വീതമുള്ള വര്‍ധനവാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങള്‍ നടത്താനാണു ധനമന്ത്രി ഒരുങ്ങുന്നത്.

അവസാന ബജറ്റില്‍ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു. മാജിക് ഒന്നും കരുതിവയ്ക്കുന്നില്ല. എന്നാല്‍, കേരളത്തിന് താത്പര്യമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 2025ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കും. നടപ്പ് വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളും ഇതോടൊപ്പം സഭയുടെ പരിഗണനയ്ക്ക് എത്തും.