/kalakaumudi/media/media_files/2025/04/05/6Ceghf49cCLPyHqObXZO.jpg)
പ്ലാസ്റ്റിക്കും, മറ്റു അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിനു പുറമെ ഇനി ചില്ലും കൂടി ഹരിതകര്‍മസേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കണമെന്നുറപ്പുവരുത്തണമെന്ന് തദ്ദേശവകുപ്പ് ഡയറക്ടര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2023ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകര്‍മസേനയുടെ ഉത്തരവാദിത്ത്വമാണ്. ഇവ കൊണ്ടുപോകാനായി ട്രോളി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും അന്നത്തെ ഉത്തരവില്‍ പറയുന്നു.
ഇപ്പോള്‍ നിലവിലുള്ള കലണ്ടര്‍ അനുസരിച്ച് ജനുവരിയിലും, ജൂലായില്‍ ഇ-വേസ്റ്റ്, ഫെബ്രുവരിയില്‍ തുണികള്‍; മാര്‍ച്ച്, ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ ആപത്കരമായ ഇ-മാലിന്യങ്ങള്‍ (ബള്‍ബ്,ട്യൂബ് എന്നിവ); ഏപ്രില്‍,നവംബര്‍ മാസങ്ങളില്‍ ചെരിപ്പ്, ബാഗ്,മെത്ത്, ചവിട്ടി എന്നിവ; മേയ്, ഡിസംബര്‍ മാസങ്ങളില്‍ കുപ്പി, ചില്ല്; ജൂണില്‍ ടയര്‍; ഓഗസ്റ്റില്‍ സ്‌ക്രാപ്പ് ഇനങ്ങള്‍; സെപ്റ്റംബറില്‍ മരുന്ന് സ്ട്രിപ്പ് എന്നിങ്ങണെയാണ് സാധനങ്ങള്‍ എടുക്കേണ്ടത്.