/kalakaumudi/media/media_files/2026/01/28/whatsa-2026-01-28-16-48-00.jpeg)
കൊച്ചി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൃക്കാക്കര വെസ്റ്റ് യൂണിറ്റ് വാർഷികസമ്മേളനം കാക്കനാട് പെൻഷൻ ഭവനിൽ നടന്നു. തൃക്കാക്കര മുൻസിപ്പൽ സഹകരണ ആശുപത്രി പ്രസിഡന്റ് ഡോ. എം.പി സുകുമാരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവദാസ് വൈക്കം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ജഗദമ്മ സംഘടനാരേഖ അവതരിപ്പിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.കെ വിജയൻ, ജഗൽ മോഹൻ, സി.ബി മേരി, പി .എൻ ശോഭ, രതീദേവി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.ഐ കബീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വി.എൻ പുരുഷൻ കണക്കും അവതരിപ്പിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.പുതിയ ഭാരവാഹികളായി ശിവദാസ് വൈക്കം (പ്രസിഡന്റ്), വി ഐ കബീർ (സെക്രട്ടറി) വി എൻ പുരുഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
