'കേരള സ്റ്റോറി 2- ഗോസ് ബിയോണ്ട് റിലീസ് ;ഹൈക്കോടതി ഇന്ന് വിധി പറയും

.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ നിർമാതാവ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതിൽ നിർമാതാവ് എതിർപ്പറിയിച്ചിട്ടുണ്ട്

author-image
Devina
New Update
kerala sto

കൊച്ചി: 'കേരള സ്റ്റോറി 2- ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിനിമയുടെ നിർമാണക്കമ്പനിയായ സൺഷൈൻ പിക്‌ചേഴ്‌സിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജിയിൽ തുടർവാദം നടക്കും. നാളെയാണ് സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. അത് കൊണ്ട് കേസിൽ ഇന്ന് തന്നെ വിധി പറയാനാണ് സാധ്യത

.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ നിർമാതാവ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതിൽ നിർമാതാവ് എതിർപ്പറിയിച്ചിട്ടുണ്ട്.

സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെൻസർ ബോർഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനത്തിന് എത്തുന്നതെന്നും നിർമാതാക്കൾ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്.

വിവിധ സംസ്ഥാനങ്ങളിലുള്ള ദേശീയമായ പ്രതിഭാസത്തേയാണ് ടീസറിൽ കാണിക്കുന്നത്. കേരളത്തിൽ മാത്രമുള്ളതല്ല. ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും രണ്ട് മിനിറ്റ് ടീസർ കണ്ടു കൊണ്ട് ചിത്രത്തെ വിലയിരുത്താൻ പറ്റില്ല എന്നുമാണ് സത്യവാങ്മൂലത്തിലെ മറ്റ് വാദങ്ങൾ