സൂക് സിയാമിയില്‍ അടിച്ചുപൊളിച്ച് മന്ത്രി റിയാസും ഭാര്യയും; കുറിപ്പ് വൈറല്‍

സൂക് സിയാമിന്റെ പ്രത്യേകതകളും വൈവിധ്യങ്ങളും വിളിച്ചോതുന്ന ദൃശ്യങ്ങളും ചെറു കുറിപ്പും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഭാര്യ വീണാ വിജയനും അദ്ദേഹത്തോടൊപ്പമുണ്ട്.

author-image
Biju
New Update
RIYAS

ബാങ്കോക്ക്: ബാങ്കോക്കിലെ ഫ്‌ളോട്ടിങ് മാര്‍ക്കറ്റായ സൂക് സിയാമിലെ കാഴ്ചകള്‍ പങ്കുവച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ 'ഗോള്‍ഡ് അവാര്‍ഡ് 2025' സ്വീകരിക്കാനായി ബാങ്കോക്കിലെത്തിയതായിരുന്നു അദ്ദേഹം. സൂക് സിയാമിന്റെ പ്രത്യേകതകളും വൈവിധ്യങ്ങളും വിളിച്ചോതുന്ന ദൃശ്യങ്ങളും ചെറു കുറിപ്പും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഭാര്യ വീണാ വിജയനും അദ്ദേഹത്തോടൊപ്പമുണ്ട്.

ഫെയ്‌സ് ബുക്ക് കുറിപ്പ്:

കേരള ടൂറിസത്തിന് PATA GOLD AWARD 2025 സ്വീകരിക്കാന്‍ ബാങ്കോക്കില്‍ വന്നതാണ്. തായ്ലന്‍ഡിന്റെ 77 പ്രദേശങ്ങളെയും ഒരിടത്ത് അനുഭവിക്കാന്‍ സാധിക്കുന്ന ഇടമാണ് ബാങ്കോക്കിലെ സൂക് സിയാം.ബാങ്കോക്കിലെ ഐക്കണ്‍സിയാമിന്റെ ഗ്രൗണ്ട് ഫ്ളോറിലുള്ള ടീീസ ടശമാ (സൂക് സിയാം) ഒരു മനോഹരമായ ഇന്‍ഡോര്‍ ഫ്‌ലോട്ടിങ് മാര്‍ക്കറ്റാണ്.

തായ് സംസ്‌കാരത്തിന്റെ ആഴവും പാരമ്പര്യത്തിന്റെ ഭംഗിയും കാണാന്‍ കഴിയുന്ന സ്ഥലം.ഇവിടെ ചുറ്റിക്കറങ്ങുമ്പോള്‍ തായ്ലന്‍ഡിന്റെ ഓരോ മേഖലയുടെയും ഭാഷ, ഭക്ഷണം, വസ്ത്രധാരണങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവയൊക്കെ നേരില്‍ കാണാം.

muhammed riyas