മന്ത്രി റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ വികാസത്തിന് നിയമ ഇളവുകളും, വെല്‍നസ് ടൂറിസത്തിന് സ്‌പെഷ്യല്‍ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

author-image
Biju
New Update
dfz

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസംമന്ത്രി  ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചര്‍ച്ച ചെയ്തു. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു. 
കേരളത്തിന്റെ ടൂറിസം വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു.
 
കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ വികാസത്തിന് നിയമ ഇളവുകളും, വെല്‍നസ് ടൂറിസത്തിന് സ്‌പെഷ്യല്‍ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവല്‍ മാര്‍ട്ടില്‍ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സംസ്ഥാനത്തെ ടൂറിസം വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റിയാസ് പറഞ്ഞൂ.

muhammed riyas Suresh Gopi