/kalakaumudi/media/media_files/2025/03/18/tpCRDCaHU1LLjXsKI5VM.jpg)
തൃക്കാക്കര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന തദ്ദേശ വകുപ്പ് മന്ത്രി എം. ബി.രാജേഷിനെ തലസ്ഥാനത്തു നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, ജിമ്മി ചക്യത്ത്, എം.സി. പോൾസൻ, അസീസ് മൂലയിൽ ,ജയ പീറ്റർ, പ്രദീപ് ജോസ് തുടങ്ങിയവർ സംസാരിച്ചു.