കേരള സർവകലാശാലയിൽ പിടിമുറുക്കാൻ ഗവർണർ; വീണ്ടും അഞ്ച് പേരെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു

അധ്യാപക പ്രതിനിധിയായി തോന്നക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ സുജിത്ത് എസിനെയാണ് ഗവർണർ നിർദേശിച്ചത്.

author-image
Anagha Rajeev
New Update
arif
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും അഞ്ച് പേരെ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്തു.  ഹൈക്കോടതി നേരത്തെ റദ്ദാക്കിയ പോസ്റ്റുകളിലേക്കടക്കമാണ് അദേഹം പ്രതിനിധികളെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. നാല് വിദ്യാർഥി പ്രതിനിധികളെയും ഒരു അധ്യാപക പ്രതിനിധിയെയുമാണ് നോമിനേറ്റ് ചെയ്തത്.

അധ്യാപക പ്രതിനിധിയായി തോന്നക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ സുജിത്ത് എസിനെയാണ് ഗവർണർ നിർദേശിച്ചത്. വിദ്യാർഥികളുടെ പ്രതിനിഥികളായി കേരള സർവകലാശാലയിലെ ഹ്യുമാനിറ്റീസ് വിഭാഗം ഗവേഷക ദേവി അപർണ ജെ.എസ്, കാര്യവട്ടം കാമ്പസിലെ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാർഥി കൃഷ്ണപ്രിയ ആർ, പന്തളം എൻഎസ്എസ് കോളജിലെ എംഎ ഇംഗ്ലീഷ് വിദ്യാർഥി രാമാനന്ദ് ആർ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ബിരുദ വിദ്യാർഥി ജി.ആർ.നന്ദന എന്നിവരാണ്.

സർക്കാരിന്റെ ശുപാർശ ഇല്ലാതെ ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്. 

kerala university kerala governor Kerala University Senate arif muhammad khan