കേരള സർവകലാശാലയിൽ സണ്ണി ലിയോണിയുടെ പ്രോഗ്രാം തടഞ്ഞ് വിസി

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം ∙ കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്തുന്നത് വൈസ് ചാൻസിലർ തടഞ്ഞു.‌ വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. ജൂലൈ 5നാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും, ‌കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.‌ 

ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ വിദ്യാർഥി സംഘടന തീരുമാനിച്ചത്.എന്നാൽ ഒരു കാരണവശാലും വിദ്യാർഥികൾ ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.

kerala university