/kalakaumudi/media/media_files/2025/07/08/sfi-2025-07-08-13-51-56.jpg)
തിരുവനന്തപുരം: സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്‌ഐയുടെ പ്രതിഷേധം കേരള സര്‍വ്വകാശാ ആസ്ഥാനത്ത് വന്‍ സംഘര്‍ഷത്തിലേക്ക് വഴിവച്ചു. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.
കണ്ണൂരിലും കോഴിക്കോട്ടും എസ് എഫ് ഐ വന്‍ പ്രതിഷേധമുണ്ടായി. കാലിക്കറ്റ് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സംഘവും പ്രവര്‍ത്തകര്‍ക്ക് ഒപ്പം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.