കേരള സര്‍വകലാശാല യൂണിയന് തുടരാം, ഉത്തരവിട്ട് ഹൈക്കോടതി

യൂണിയന്‍ നടപടികള്‍ മരവിപ്പിച്ച വിസി നടപടിക്കെതിരെ സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തുടന്ന് കേരള വിസിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിനു മുന്നില്‍ എസ്എഫ്‌ഐ പോസ്റ്റര്‍ ഒട്ടിച്ചു. വിസിയെ റദാക്കി കോടതി എന്നാണ് പോസ്റ്റര്‍.

author-image
Biju
New Update
uoweiow

കൊച്ചി: കേരള സര്‍വകലാശാല യൂണിയന് തുടരുമെന്ന് ഹൈക്കോടതി ഉത്തരവ്. കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സര്‍വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികള്‍ നടത്താനും അനുമതി നല്‍കി. 

യൂണിയന്‍ നടപടികള്‍ മരവിപ്പിച്ച വിസി നടപടിക്കെതിരെ സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തുടന്ന് കേരള വിസിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിനു മുന്നില്‍ എസ്എഫ്‌ഐ പോസ്റ്റര്‍ ഒട്ടിച്ചു. വിസിയെ റദാക്കി കോടതി എന്നാണ് പോസ്റ്റര്‍.

കഴിഞ്ഞ ദിവസം കേരള സര്‍വകലാശാല ആസ്ഥാനത്ത് വിസിക്കെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ആദ്യം നിഷ്‌ക്രിയമായിരുന്ന പൊലീസ് ലോക്ഭവന്റെ ഇടപടെലോടെയാണ് പ്രതിഷേധക്കാരെ നേരിട്ടത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. പ്രതിഷേധത്തിന് പിന്നാല സര്‍വ്വകലാശാല യൂണിയന്‍ വിസി അസാധുവാക്കുകയായിരുന്നു. കാലാവധി തീര്‍ന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്‌ഐയും നിലപാടെടുത്തു പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്

ഒരിടവേളക്ക് ശേഷമാണ് കേരളവിസിയും എസ്എഫ്‌ഐയും തമ്മിലെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.യൂണിയന്‍ കലോത്സവം നടത്താന്‍ വിസി അനുമതി നല്‍കില്ലെന്നാരോപിച്ചുള്ള സമരത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ. പന്ത്രണ്ട് മണിയോടെ സര്‍വകലാശാല പരിസരത്ത് പ്രവര്‍ത്തകര്‍ സംഘടിച്ചു. ആദ്യം പൊലീസ് നോക്കി നിന്നു. പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് നിഷ്‌ക്രിയതയില്‍ വിസിയുടെ പരാതി ലോക് ഭവനോളമെത്തി. പിന്നിട് ഗവര്‍ണ്ണര്‍ ഇടപെട്ടതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് തയ്യാറായതും സംഘര്‍ഷം പരിധിവിട്ടതും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരിക്കേഡു നിരത്തി പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടഞ്ഞിട്ടു.

പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്. കണ്‍ഡോണ്‍മെന്റ് സ്റ്റേഷന്‍ വരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പിന്നാലെ അതിനിടെ യൂണിയന്‍ തന്നെ വിസി അസാധുവാക്കി. കാലാവധി തീര്‍ന്നെന്നായിരുന്നി വിസിയുടെ ന്യായം. പ്രതികാര നടപടി മാത്രമെന്ന് പറയുന്നു എസ്എഫ്‌ഐ. പുതിയ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചത്. നിലവിലെ യൂണിയന്റെ നേതൃത്വത്തില്‍ ഏപ്രിലില്‍ കലോത്സവം നടത്തിയതാണെന്നാണ് ഇന്നലെ വിസി വിശദീകരിച്ചത്. എന്നാല്‍ അത്കഴിഞ്ഞ വര്‍ഷത്തെ മുടങ്ങിയ കലോത്സവമെന്നാണ് എസ്എഫ്‌ഐ പറയുന്നത്.