/kalakaumudi/media/media_files/2025/07/09/kk-2025-07-09-17-59-52.jpg)
തിരുവനന്തപുരം: സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയില്‍ തുടങ്ങിയ പോര് പുതിയ തലത്തില്‍. വിസി സിസ തോമസിനോട് അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ച റജിസ്ട്രാര്‍ അനില്‍കുമാറിന് സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമായിരുന്നു മറുപടി.
ജൂലൈ 9 മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷിച്ചത്. തന്റെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു വിസിയുടെ മറുപടി.