/kalakaumudi/media/media_files/2025/07/24/rain-2025-07-24-21-04-38.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അടുത്ത ദിവസങ്ങളില്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. തുലാവര്‍ഷ സമാനമായ ഇടിമിന്നലോട് കൂടിയ മഴ ഇനിയുള്ള ദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
വടക്കുകിഴക്കന്‍ മണ്‍സൂണാണ് കേരളത്തിന്റെ തുലാവര്‍ഷം. തുലാമാസത്തില്‍ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇത് നീളും. ഡിസംബര്‍ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും.
ഒക്ടോബറിലാണ് കൂടുതല്‍ മഴ ലഭിക്കുക. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും മഴ. ഉച്ചവരെ കനത്ത ചൂടായിരിക്കും. ശേഷം ഇരുണ്ട് മൂടി ഇടിമിന്നലുമായി മഴയെത്തുന്നു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനിടയില്‍ നല്ല വെയിലുള്ള ഇടവേളകളും ഉണ്ടാകും.
നിലവില്‍ കാലവര്‍ഷം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയ സ്ഥിതിയാണ്. കര്‍ണാടകയുടെയും തെലുങ്കാന അതിര്‍ത്തി വരെ പിന്‍വാങ്ങി.